ജമ്മു: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ലയ്ക്ക് നേരെ വധശ്രമം. ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ വെടിവെയ്പ്പുണ്ടായത്. ആക്രമണത്തിൽ ഫറൂഖ് അബ്ദുല്ല പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
നാഷണൽ കോൺഫറൻസ് നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ചടങ്ങ് കഴിഞ്ഞ് മടങ്ങാനായി വാഹനത്തിന് അടുത്തേക്ക് നീങ്ങുന്നതിനിടെ, വേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി തോക്കുമായി പാഞ്ഞടുക്കുകയും വെടിയുതിർക്കുകയുമായിരുന്നു. സംഭവസമയത്ത് ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരും സുരക്ഷിതരാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണം നടന്നയുടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു. പ്രതിയായ കമാൽ സിങ് ജംവാൾ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പിടിഐ (PTI) റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രിയും ഫറൂഖ് അബ്ദുല്ലയുടെ മകനുമായ ഒമർ അബ്ദുല്ല കടുത്ത ആശങ്ക രേഖപ്പെടുത്തി. പിതാവിന്റെ സുരക്ഷാ സന്നാഹങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയ അദ്ദേഹം, ”ദൈവം കരുണയുള്ളവനാണ്. വലിയൊരു അപകടത്തിൽ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്” എന്ന് എക്സിൽ (ട്വിറ്റർ) കുറിച്ചു.
Allah is kind. My father had a very close shave. The details are sketchy at the moment but what is known is that a man with a loaded pistol was able to get within point blank range & discharge a shot. It was only the close protection team that deflected the shot & ensured that… https://t.co/hYBe64Eigl
— Omar Abdullah (@OmarAbdullah) March 11, 2026
Attack on Farooq Abdullah in Jammu – Former J&K CM Escapes Unhurt
Former Jammu and Kashmir Chief Minister Farooq Abdullah narrowly escaped an attack after a gunman opened fire near a wedding venue in Jammu. The accused has been arrested by police.
